Kerala

ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നുവെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ഇപി ജയരാജന്റെ ബന്ധുവായ സുധീര്‍ നമ്പ്യാരുടെ നിയമനത്തിനെതിരെ പ്രതികരിച്ച് വീണ്ടും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെത്തി. വ്യവസായ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി ജയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു.

ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആയിരക്കണക്കിനു ചെറുപ്പക്കാരാണ് പിഎസ്സി എഴുതി കാത്തിരിക്കുന്നത്. പിഎസ്സി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെ ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

സുധീര്‍ നമ്പ്യാരുടെ നിയമനം റദ്ദാക്കിയെങ്കിലും മറ്റുള്ള ബന്ധുക്കള്‍ ഇപ്പോഴും തസ്തികകളില്‍ തുടരുകയാണ്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ക്ലേ ആന്‍ഡ്
സെറാമിക്‌സില്‍ ലക്ഷം രൂപ ശമ്പളത്തിലാണ് സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരയി ജയരാജന്‍ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാപനം അടുത്ത കാലത്തൊന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.

1000 രൂപ ബോണസിനു വേണ്ടി കഴിഞ്ഞ ഓണത്തിനും ഇവിടത്തെ തൊഴിലാളികള്‍ സമരം ചെയ്‌തെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ഇവിടെയാണ് ബികോം ബിരുദം മാത്രമുള്ള ബന്ധുവിനു നിമയനം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button