NewsSports

സച്ചിന് സുരക്ഷാസംവിധാനം ഒരുക്കിയില്ല: അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് ടെര്‍മിനലിലേക്ക് യാത്രാസൗകര്യം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കരാര്‍ തൊഴിലാളികളായ അഞ്ച് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.ബുധനാഴ്ച്ച വൈകിട്ട് 3.30ന് മുംബൈയില്‍ നിന്ന് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നെടുമ്പോശ്ശേരിയില്‍ വന്നിറങ്ങിയ സച്ചിന്‍ റണ്‍വേയിലൂടെ ഒരു കിലേമീറ്ററോളം നടന്നാണ് ടെര്‍മിനലിലെത്തിയത്.കാബിനറ്റ് പദവി നല്‍കിയിരിക്കുന്ന സച്ചിന്  സുരക്ഷാ സംവിധാനം ഒരുക്കിയില്ലെന്ന് ആക്ഷേപം വന്നതിനെത്തുടര്‍ന്നാണ് നടപടി.ടെര്‍മിനലിന്റെ ഒമ്പതാം വേയിലാണ് വിമാനം ലാന്‍ഡ് ചെയിതിരുന്നത്.യാത്രക്കാരെ വാഹനത്തില്‍ സാധാരണ എത്തിക്കുകയാണ് പതിവ്.
ഈ സാഹചര്യത്തിലാണ് സച്ചിന് സുരക്ഷ ഒരുക്കിയില്ലെന്ന ആക്ഷേപം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button