KeralaNews

ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥർ പിടിച്ചെടുത്ത തേൻ തിരികെ ലഭിക്കാൻ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം

മാനന്തവാടി: ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥർ പിടിച്ചെടുത്ത തേൻ തിരികെ ലഭിക്കാൻ ആദിവാസികളുടെ കുത്തിയിരിപ്പ് സമരം. സുൽത്താൽ ബത്തേരി പട്ടികവർഗ സർവീസ് സെസൈറ്റിയുടെ കീഴിലുള്ള അംഗങ്ങളാണ് കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തത്.

മൂന്നരമാസം മുന്നേയാണ്‌ പട്ടികവർഗ സർവീസ് സൊസൈറ്റിയുടെ ബത്തേരി കല്ലുരിലെ ഓഫീസിൽ ഭക്ഷ്യ സുരക്ഷ ജീവനക്കാർ തേൻ പരിശോധന നടത്തിയത്. 5000 ലിറ്റർ തേൻ ഭക്ഷ്യയോഗ്യമല്ലെന്ന കാരണം പറഞ്ഞ് ഓഫീസ് പൂട്ടിസീൽ ചെയ്യുകയായിരുന്നു. തുടർന്ന് തേൻ കേന്ദ്ര ലാബിൽ പരിശോധന നടത്തിയെങ്കിലും തേനിന് കുഴപ്പമൊന്നും ഇല്ലെന്ന് വ്യക്തമായി.

എന്നാൽ പരിശോധന ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും തേൻ വിട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ ഉദ്യേഗസ്‌ഥർ തയാറായില്ല. ഇതേ തുടർന്നാണ് തേൻ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സെസൈറ്റിയുടെ കീഴിലുള്ള 85 ആദിവാസികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. മാനന്തവാടിയിലെ ഭക്ഷ്യ സുരക്ഷാ ഓഫിസിനുള്ളിലാണ് കൈക്കുഞ്ഞുങ്ങളുമായി ആദിവാസി സ്ത്രീകള്‍ ഉൾപ്പെടെയുള്ളവർ കുത്തിയിരിപ്പ് സമരം നടത്തിയത്. ഉച്ചയോടെ സബ് കളക്ടർ ശീറാം ശാംബശിവറാവുമായി നടത്തിയ ചർച്ചയിൽ ഉടൻ തേൻ വിട്ട് നൽക്കുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button