KeralaNews

ഐ.എസ് ബന്ധം : കേരളത്തിലെ പ്രമുഖ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംശയത്തിന്റെ നിഴലില്‍ : സ്‌കൂള്‍ സ്ഥാപിച്ചതിന്റെ ലക്ഷ്യം മതപഠനം: സ്‌കൂളിനെതിരെ പൊലീസ് കേസ്

കൊച്ചി : പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ പൊലീസ് കേസെടുത്തു. 2009 മുതല്‍ അംഗീകാരമില്ലാതെ സി.ബി.എസ.ഇ  സ്‌കൂള്‍ സ്ഥാപിക്കുകയും മതപഠനം മാത്രം നടത്തുകയും ചെയ്‌തെന്ന ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയെ തുടര്‍ന്ന് പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നെന്ന് സംശയിക്കുന്ന മറിയം ഇവിടെ അധ്യാപികയായിരുന്നു. പീസ് സ്‌കൂളിനെതിരെ വ്യാപകമായി എന്‍.ഐ.എയുടെ പരാമര്‍ശം ഉണ്ടായിരുന്നു. ഐ.എസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന പലരും ഇവിടെ അധ്യാപകരായിരുന്നുവെന്നാണ് എന്‍.ഐ.എയ്ക്ക് ലഭിക്കുന്ന സൂചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button