NewsInternational

പാകിസ്ഥാന്‍ യാത്ര അത്യാവശ്യമെങ്കില്‍ മാത്രം; അമേരിക്കന്‍ പൗരന്മാര്‍ക്ക് കര്‍ശന നിർദ്ദേശം

വാഷിംങ്ങ്ടൺ: പാകിസ്ഥാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശം നല്‍കി. പാകിസ്ഥാൻ നിരന്തരമായി തീവ്രവാദ ചട്ടങ്ങൾ ലംഘിക്കുകയാണെന്നും മതതീവ്രവാദ സംഘടനകളുടെ ആക്രമണങ്ങൾ ഇവിടെ പതിവാണെന്നും ചൂണ്ടിക്കാട്ടിയാണ് യാത്രാനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

പാകിസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുമുള്ള ആക്രമണങ്ങൾ പതിവാണ് . ഇതിൽ ചില ആക്രമണങ്ങൾ അമേരിക്കൻ പൗരന്മാരെ മാത്രം ലക്ഷ്യം വച്ചായിരുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതിനാൽ പാകിസ്ഥാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. പാക് വ്യോമാതിർത്തിയിലൂടെ പറക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ വിമാനക്കമ്പനികൾക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button