NewsInternational

ധാക്ക ഭീകരാക്രമണക്കേസ് പ്രതികളെ വധിച്ചു

ധാക്ക: ബംഗ്ലാദേശ് സൈന്യം ധാക്ക ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന 11 ഭീകരരെ വധിച്ചു. ജൂലൈയില്‍ ധാക്കയിലെ അര്‍ട്ടിസന്‍ ബേക്കറിയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടിരുന്നത്. മൂന്ന് റെയ്ഡുകളിലായി ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന ജമാഅത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ 11 ഭീകരരെയാണ് സൈന്യം വകവരുത്തിയതെന്ന് അഭ്യന്തരമന്ത്രി അസാദുസ്സമന്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത് ഉല്‍ മുജാഹിദ്ദീന്‍ ബംഗ്ലദേശിന്റെ ഒളിസങ്കേതത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ ഒരു റെയ്ഡില്‍ മാത്രം ഏഴ് ഭീകരര്‍ കൊല്ലപ്പെട്ടു. കീഴടങ്ങാന്‍ ആവശ്യപെട്ട ഭീകരർ വെടിയുതിര്‍ത്തതിനാലാണ് സൈന്യം ഭീകരരെ വകവരുത്തിയതെന്ന് ഖാന്‍ പറഞ്ഞു.

ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സൈന്യം തുറന്ന വെടിവെയ്പുകളിലൂടെ വകവരുത്തിയിട്ടുള്ളത് 48 ഓളം ഭീകരരെയാണ്. ഓഗസ്റ്റില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നടത്തിയ ധാക്ക സന്ദര്‍ശനത്തില്‍, ബംഗ്ലാദേശിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഐഎസ് ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ധാക്ക ഭീകരാക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഇന്ത്യയില്‍ പുനര്‍നിര്‍മ്മിച്ചതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീകരരുടെ ആയുധങ്ങളിൽ ബിഹാറിലെ ഒരു ഫാക്ടറിയുടെ സീല്‍ കണ്ടെത്തിയതായി ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button