IndiaCrime

പീഡനത്തിനുശേഷം നഗ്നയാക്കി കൊലപ്പെടുത്തി; മോണിക്ക ഖുര്‍ദെയുടെ ഘാതകര്‍ സിസിടിവിയില്‍ കുടുങ്ങി

ഗോവ: പ്രശസ്ത പെര്‍മ്യൂഫര്‍ മോണിക്ക ഖുര്‍ദെയുടെ കൊലപാതകികള്‍ സിസിടിവിയില്‍ കുരുങ്ങി. ഘാതകരുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എടിഎമ്മിലെ സി.സി.ടി.വിയിലാണ് കൊലപാതകികളെന്ന് കരുതുന്നവരുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മോണിക്കയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മൃതശരീരം നഗ്നമായ നിലയിലായിരുന്നു. പീഡനത്തിനുശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണത്തിനിടയിലാണ് പ്രതികളെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ ക്യാമറക്കുള്ളില്‍ നിന്ന് ലഭിച്ചത്. ഇവരെ സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ബെംഗളൂരുവിലേയ്ക്ക് അയച്ചിട്ടുണ്ട്.

ഗോവയില്‍ ഉപയോഗിച്ച എടിഎം കാര്‍ഡ് വച്ച് ഇവര്‍ ബെംഗളൂരുവില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടെന്നാണ് വിവരം. മോണിക്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മോണിക്കയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിനുശേഷമേ പീഡനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button