NewsInternational

ലോകത്തെ ഞെട്ടിച്ച് ഐ.എസിലെ ‘കുട്ടി ചാവേറിന്റെ’ തുറന്നുപറച്ചില്‍

ഡമാസ്‌ക്കസ്: ഐ.എസിന്റെ വലയില്‍ കുടുങ്ങിയ കുട്ടി ചാവേറുകളുടെ അവസ്ഥ പുറം ലോകത്തോട് വിളിച്ച് പറയുകയാണ് ഇപ്പോള്‍ 13 വയസുള്ള തയിം. അല്‍ റഖാ സിറ്റി ഐ.എസിന്റെ പിടിയിലായപ്പോഴാണ് എട്ട് വയസുള്ളപ്പോള്‍ തയിം തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ എത്തിയത്.

അല്‍ റഖയിലെ സ്‌കൂളുകള്‍ ഐ.എസിന്റെ അധീനതയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിപ്പാട്ടങ്ങളാണ് നല്‍കിയിരുന്നത് എന്ന് പറയുന്നു. പിന്നീട് പാഠ്യ വിഷയങ്ങള്‍ പഠിപ്പിയ്ക്കുന്നത് നിര്‍ത്തി ഇസ്ലാം മത പഠനം മാത്രമായി.

സ്വന്തം ചാവേറുകളായി പൊട്ടി തെറിയ്ക്കാനും ബോംബു നിര്‍മ്മിക്കാനും അവര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചു. കാര്‍ ബോംബുകള്‍ നിര്‍മ്മിക്കാനും ആള്‍ക്കൂട്ടത്തിലേക്ക് പോയി ബട്ടണ്‍ അമര്‍ത്തി പൊട്ടി തെറിക്കാനും ഇസ്ലാമിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കാനും അവര്‍ പ്രേരിപ്പിച്ചതായി തയിം പറയുന്നു.
13-ാം വയസ്സിലാണ് തയിം ഐസിസിന്റെ വലയില്‍ നിന്നും രക്ഷപ്പെടുന്നത്. ഐ.എസിന്റെ കയ്യില്‍ അകപ്പെടുന്നവരുടെ തലയറുക്കാനും തോക്കുകള്‍ ഉപയോഗിക്കാനും പ്രത്യേകം പഠിപ്പിച്ചിരുന്നതായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button