NewsIndia

വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ കുറയുമെന്ന വാര്‍ത്ത വ്യാജം; പെന്‍ഷന്‍ വര്‍ദ്ധനവിനെപ്പറ്റി വ്യക്തത വരുത്തി കേന്ദ്രം

ന്യൂഡല്‍ഹി: വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ വെട്ടിക്കുറച്ചെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതുസംബന്ധിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇവരുടെ പെന്‍ഷന്‍ വര്‍ധിക്കുകയാണ് ചെയ്യുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഏഴാം ശമ്പള കമ്മീഷൻ നിലവില്‍ വന്നതോടെ സേവന കാലയളവില്‍ വൈകല്യം ബാധിച്ച സൈനികരുടെ പെന്‍ഷന്‍ ഗണ്യമായി കുറയുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനികരുടെ പെന്‍ഷന്‍ തുക കുറച്ചെന്ന വാർത്ത വലിയ എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുണ്ടായിരിക്കുന്നത് മാധ്യമറിപ്പോര്‍ട്ടുകളെ നിരാകരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിൽ വൈകല്യം ബാധിച്ച ഓഫീസര്‍ റാങ്കിന് താഴെയുള്ളവരുടെയും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയും പെന്‍ഷന്‍ 14 മുതല്‍ 30 ശതമാനം വരെ വര്‍ധിക്കുമെന്നാണ് പറയുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചെന്നും കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരം പെന്‍ഷന്‍ കുറയില്ലെന്നുമാണ് പറയുന്നത്. എന്നാൽ കമ്മീഷന്‍ ശുപാര്‍ശകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button