India

പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്താന്‍ വിസ ലഭിക്കാതെ അമേരിക്കയില്‍ കുടുങ്ങിയ മകന് സഹായവുമായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി : പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്താന്‍ വിസ ലഭിക്കാതെ അമേരിക്കയില്‍ കുടുങ്ങിയ മകന് സഹായവുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്. വിജയദശമി മുഹറം അവധികളുടെ ഭാഗമായി എംബസി പ്രവര്‍ത്തിക്കാത്തതിനാല്‍ തന്റെ മകന് വിസ ലഭിച്ചില്ലെന്നും അതിനാല്‍ ഭര്‍ത്താവിന്റെ അന്തിമചടങ്ങുകളില്‍ പങ്കെടുക്കാന്‍ തന്റെ മകന് സാധിക്കില്ലെന്നും ഇത് മനുഷ്യത്വപരമാണോ എന്നു ചോദിച്ച് ഹരിയാനയില്‍ നിന്നുള്ള സരിത താക്ക്രുവാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുഷമ ഉറപ്പ് നല്‍കുകയായിരുന്നു.

വിജയദശമിമുഹറം അവധികളുടെ ഭാഗമായി നേരിട്ട വിസാ താമസമാണ് സുഷമാ സ്വരാജിന്റെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്. അവധി കാര്യമാക്കുന്നില്ലെന്നും എംബസി തുറന്ന് വിസ നടപടികള്‍ പൂര്‍ത്തീകരിച്ചു തരാമെന്ന് ട്വിറ്ററിലൂടെ സുഷമ പ്രതികരിച്ചു. അമേരിക്കയിലുള്ള അഭയ് കൗളിന് എത്രയും പെട്ടന്ന് വിസ അനുവദിക്കാന്‍ സുഷമാ സ്വരാജ് എംബസിക്ക് നിര്‍ദ്ദേശം നല്‍കുകയും വിസാനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. താങ്കളുടെ ഭര്‍ത്താവിന്റെ മരണത്തില്‍ അനുശോതനം രേഖപ്പെടുത്തുന്നുവെന്നും നിങ്ങളെ ഞാന്‍ സഹായിക്കാമെന്നും സുഷമ ട്വിറ്ററിലൂടെ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button