Gulf

മലയാളികള്‍ സൗദിയില്‍ അടുക്കള വാറ്റു കേന്ദ്രമാക്കുന്നു: കുക്കറില്‍ മദ്യമുണ്ടാക്കുന്ന മലയാളികള്‍!

റിയാദ്: കേരളത്തില്‍ നിന്നും എല്ലാ അടവും പയറ്റി സൗദിയിലെത്തുന്ന മലയാളികള്‍ ചെയ്യുന്ന കേട്ടാല്‍ ഞെട്ടും. അവരുടെ അടുക്കള തന്നെ ഒരു വാറ്റു കേന്ദ്രമാണ്. മലയാളികള്‍ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അടുക്കളയിലെ കുക്കറിലാണ് മദ്യമുണ്ടാക്കുന്നത്. റിയാദിലും ജിദ്ദയിലും ഇതേ അവസ്ഥ തന്നെ. മദ്യം എത്തിച്ചു കൊടുക്കുന്നവരില്‍ പ്രധാനികള്‍ മലയാളികളാണ്. മറ്റ് ജോലികള്‍ക്ക് വന്ന് ഇങ്ങനെയുള്ള തൊഴില്‍ രഹസ്യമായി ചെയുന്നവര്‍. സൗദിയില്‍ മദ്യം ഒഴിവാക്കുന്നതും പാടില്ലെന്ന് പറയുന്നതും മതപരമായി അവിടെ നിലനിര്‍ത്തുന്ന നിയമങ്ങളും വിശ്വാസങ്ങളും മൂലമാണ്.

ആഗോള മുസ്ലീങ്ങളുടെ ആധ്യാത്മിക ഭൂമിയാണത്. അവിടെ ചെല്ലുന്ന നമ്മള്‍ പ്രവാസികള്‍ അതിനെ അനുസരിക്കണം. ഏത് രാജ്യത്തെ പ്രവാസിയാണേലും അവിടുത്തെ നിയമങ്ങള്‍ അനുസരിക്കണം. ഫാക്ടറി പോലെ നടത്തി വന്‍ കള്ളകടത്തായി പ്രവര്‍ത്തിച്ചാല്‍ വധശിക്ഷ ഉണ്ടാകുമെന്നും, കള്ളകടത്തായി പരിഗണിക്കുമെന്നും ചിലര്‍ പറയുന്നു.

സൗദിയില്‍ മദ്യമില്ല, അത് ഉണ്ടാക്കാനും, വില്‍ക്കാനും കുടിക്കാനും പാടില്ലാത്ത രാജ്യമാണത്. അങ്ങോട്ട് വിമാനം കയറുന്ന എല്ലാ പ്രവാസികളും ആ നിയമങ്ങള്‍ അനുസരിക്കാനും നിയമത്തിനു കീഴ്‌പ്പെടാനും സമ്മതിച്ചാണ് പോകുന്നത്. എന്നിട്ടെന്താണ് സംഭവിക്കുന്നത്? ആ രാജ്യം നിരോധിച്ച സാധനം വാറ്റിയെടുക്കുന്നു. അടുക്കള മുതല്‍ ഫാക്ടറി വരെ വളരുന്ന മദ്യ ശൃംഖലയുടെ വാര്‍ത്തകളാണ് വരുന്നത്.

ഇവര്‍ കുക്കറിലാണ് മദ്യം ഉണ്ടാക്കുന്നത്. അതിനാവശ്യമായ വാല്‍വും, കമത്ത് ചട്ടികളും സാമഗ്രികളും നാട്ടില്‍ നിന്നും ബാഗിലാക്കി കൊണ്ടുവരുന്നു. മദ്യമില്ലാത്ത നാട്ടില്‍ ജോലിചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മദ്യമില്ലെങ്കില്‍ പിടിച്ചു നില്ക്കാനും കഴിയില്ല എന്നവസ്ഥ. പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നറിഞ്ഞിട്ടും അത്തരം സാഹസത്തിന് മുതിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button