India

പാമ്പുകള്‍ക്കും സ്വാതന്ത്ര്യം വേണം, തുറന്നുവിട്ടത് 285 വിഷപാമ്പുകളെ; വീഡിയോ കാണൂ

പാമ്പുപിടുത്തക്കാരുടെ ജീവിതം കേള്‍ക്കുമ്പോള്‍ തന്നെ ഭയാനകമാണ്. ഇവര്‍ പാമ്പുപിടിക്കുന്നതും അവറ്റകളോട് ഇടപഴകുന്നതും കണ്ടാല്‍ അതിശയിക്കും. ഭോപ്പാലിലും അങ്ങനെയൊരു പാമ്പു പിടുത്തക്കാരനുണ്ട്. എന്നാല്‍, ഈ പാമ്പു പിടുത്തക്കാരന്റെ പണി കണ്ടാല്‍ ഞെട്ടും. പിടിച്ച പാമ്പുകളെ സ്വതന്ത്ര്യയാക്കുന്ന സലിംഖാന്റെ വീഡിയോ വൈറലായി.

പാമ്പുകള്‍ക്കും സ്വാതന്ത്ര്യം വേണമെന്നാണ് ഇയാള്‍ പറയുന്നത്. ഒന്നും രണ്ടും പമ്പുകളെയല്ല ഇയാള്‍ തുറന്നുവിട്ടത്. 285 വിഷപാമ്പുകളെയാണ് ഇയാള്‍ തുറന്നുവിട്ടത്. പാമ്പിന്‍ കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന സലിം ഖാനെ കണ്ടാല്‍ പേടിക്കും. സ്വന്തം ജീവന്‍പോലും പണയം വെച്ചാണ് ഈ സാഹസം.

അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പിനങ്ങളെയാണ് സലിം കാട്ടില്‍ കൊണ്ടുപോയി തുറന്നുവിട്ടത്. ഒരു വലിയ ചാക്കിലാക്കി കാടിന് നടുവില്‍ കൊണ്ടുവന്ന് തുറന്ന് വിടുകയായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തില്‍ എല്ലാം പല വഴികളിലേക്ക് അതിവേഗം ഇഴഞ്ഞു പോയി. കെട്ടുപിണഞ്ഞ കിടന്ന പാമ്പുകളെ സലിം കൈകൊണ്ട് തഴുകി ഓടിച്ചു വിടുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button