KeralaIndiaNewsInternational

മോദിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല; ട്രംപ്

ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീര്‍ത്തിച്ച്‌ അമെരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഹിന്ദുസമൂഹം സംഘടിപ്പിച്ച സന്നദ്ധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പ് സെഷനിടെ ട്രംപ് ഇതാദ്യമായിട്ടാണ് ഇന്ത്യന്‍- അമെരിക്കന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണത്തെയും സമ്പദ് വ്യവസ്ഥയെയും പരിഷ്കരിക്കുന്നതില്‍ മോദി ഊര്‍ജസ്വലനാണെന്നും മോദിക്കൊപ്പം സഹകരിക്കുന്നതതില്‍ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

മോദിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെ ട്രംപ് പ്രശംസിച്ചു.അധികാരത്തിലെത്തിയാല്‍ ഇന്ത്യയും അമെരിക്കയും ആത്മമിത്രങ്ങളാകുമെന്നും ട്രംപ്.ഇന്ത്യയുടെയും ഹിന്ദുക്കളുടെയും വലിയ ആരാധകനാണ് താനെന്നും താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹിന്ദുക്കളും ഇന്ത്യക്കാരും വൈറ്റ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാകുമെന്നും ട്രംപ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button