IndiaNewsInternational

മോദി ഗുജറാത്തിലെയും ജമ്മു കശ്മീരിലെയും കശാപ്പുകാരൻ, തീവ്രവാദി; ബിലാവൽ ഭൂട്ടോ

ഇസ്‍ലാമാബാദ് :ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി.മോദി ഗുജറാത്തിലെയും ജമ്മു കശ്മീരിലെയും കശാപ്പുകാരനാണെന്നും മോഡി തീവ്രവാദിയാണെന്നും മോദിയിൽ യാതൊരു വിശ്വാസവുമില്ലെന്നും ഭൂട്ടോ പറഞ്ഞു.പാര്‍ട്ടി സംഘടിപ്പിച്ച റാലിയിലാണ് ബിലാവലിന്റെ പരാമര്‍ശങ്ങള്‍.

ജമ്മു കശ്മീരിലുണ്ടാകുന്ന അതിക്രമങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് മോദി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത്. കശ്മീര്‍ ജനതയ്ക്ക് പിന്തുണ അറിയിക്കുന്നുവെന്നും ബിലാവല്‍ പറഞ്ഞു.ഒപ്പം നവാസ് ഷെരീഫിന് തന്റെ റാലിയിൽ ജനപങ്കാളിത്തം ഒരു തുടക്കം മാത്രമാണെന്ന് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു.ഷെരീഫിന്റെ നയങ്ങളെ ശക്തമായി ബിലാവൽ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button