Kerala

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ സിനിമാ സ്‌റ്റൈലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റി കൊണ്ടുപോകാന്‍ ശ്രമം. മലപ്പുറം തേഞ്ഞിപ്പാലത്താണ് സിനിമാ മോഡലില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നത്. രാത്രിയിലാണ് സംഭവം നടന്നത്.

എസ്ഐ അഭിലാഷിനെയാണ് സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ എസ്‌ഐയെ രക്ഷിക്കാന്‍ കഴിഞ്ഞു. പരിശോധനയ്ക്കായി ഒരു വാഹനം തടഞ്ഞപ്പോഴാണ് പെട്ടെന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ എസ്ഐയെ ബലമായി പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്.

മറ്റു പോലീസുകാര്‍ എത്തി എസ്‌ഐയെ മോചിപ്പിക്കാന്‍ ശ്രമിക്കവെ സംഘം വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. എസ്ഐയെ തട്ടിക്കൊണ്ട് പോകണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് സംഘം വാഹനപരിശോധന നടത്തുകയായിരുന്ന റോഡിലൂടെ വന്നതെന്നാണ് പോലീസിന്റെ നിഗമനം. നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥനാണ് അഭിലാഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button