NewsIndia

സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

പാറ്റ്ന: കടയില്‍നിന്നു സിഗരറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ കുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.മോഹന്‍പുര്‍ ചൗക്കിലെ കടയില്‍ മോഷ്ടിച്ച സിഗരറ്റ് വില്‍ക്കാനെത്തിയപ്പോഴാണ് കുട്ടിക്കു മര്‍ദ്ദനമേറ്റത്. കുട്ടി സിഗരറ്റ് വില്‍ക്കാനെത്തിയ കടയുടെ തൊട്ടടുത്ത കടയില്‍ കഴിഞ്ഞദിവസം രാത്രി മോഷണം നടന്നിരുന്നു. ഇതിനു പിന്നില്‍ കുട്ടിയാണെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ബിഹാറിലെ ബേഗുസാരായിയിലാണ് സംഭവം.മര്‍ദ്ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ സംഘടിച്ച്‌ കുട്ടിയെ വടിയില്‍ കെട്ടിയിട്ടു. ഇതിനുശേഷവും മര്‍ദ്ദനം തുടര്‍ന്നു. കുറച്ചു സമയത്തിനുശേഷമാണ് കുട്ടിയെ കെട്ടഴിച്ചുവിട്ടത്.എന്നാല്‍ തുടക്കത്തില്‍ മര്‍ദ്ദിച്ചയാളുടെ കടയില്‍ മോഷണം നടത്തിയത് ഈ കുട്ടിയാണെന്നു സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button