KeralaNews

ചർച്ച പരാജയം ടാങ്കര്‍ സമരം തുടരും

കോഴിക്കോട്: സംസ്ഥാനത്തെ ഐഒസി ഇന്ധന പ്ലാന്‍റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ക്കുന്നതിനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ രണ്ടര മണിക്കൂര്‍ നിണ്ടു നിന്ന ചര്‍ച്ച പരാജയപ്പെട്ടു. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഐഒസി അധികൃതര്‍ തള്ളിയതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഇതോടെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ സമരസമിതി തീരുമാനിച്ചു. ടെന്‍ഡര്‍ വ്യവസ്ഥകളില്‍ അപാകതകളുണ്ടെന്നും അത് പരിഹരിക്കുന്നതിനായി വ്യവസ്ഥകള്‍ പൂര്‍ണമായും പിന്‍വലിക്കണം ,ലോറികളുടെ എണ്ണം കുറച്ചതിനൊപ്പം, വാഹനത്തിന് ആനുപാതികമായി വാടകയില്‍ മാറ്റം വരുത്തിയതും, കൂടുതല്‍ ലോറി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതുമടക്കമുള്ള തീരുമാനത്തിനെതിരെ ലോറി ഉടമകളും, തൊഴിലാളികളും നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം തുടരുമെന്ന് മന്ത്രി പറഞ്ഞു. ലേബര്‍ കമ്മിഷണറും, ട്രേഡ് യൂണിയന്‍ നേതാക്കളും, ഐഒസി മാനേജ്മെന്‍റ് അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തു. ദിവസേന 560 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് എത്തുന്നത്. തുടർച്ചയായ സമരത്തോടെ സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചത് കടുത്ത ഇന്ധന പ്രതിസന്ധിക്കാണ് വഴിയൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button