NewsIndia

ഹാജി അലി ദര്‍ഗയില്‍ ഇനി മുതൽ സ്ത്രീകൾക്കും പ്രവേശിക്കാം

ന്യൂഡൽഹി:പ്രസിദ്ധ സൂഫി ആരാധനാലയമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രവേശനം നൽകാൻ തീരുമാനം.നാലാഴ്ചക്കകം സ്ത്രീകള്‍ക്കും സൂഫി സന്യാസിയുടെ ഖബര്‍സ്ഥാന് സമീപത്തേക്ക് പ്രവേശനം അനുവദിക്കാമെന്ന് ദർഗ ട്രസ്റ്റാണ് സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളത്.സ്ത്രീകള്‍ക്ക് ദര്‍ഗയ്ക്കകത്തേക്ക് പ്രവേശനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനായാണ് നാലാഴ്ച സമയം ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ആഗസ്തിലാണ് ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുത്തത്.15-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ഹാജി അലി ദര്‍ഗയില്‍ പുരുഷന്‍മാരേപ്പോലെ തന്നെ ആരാധന നടത്താന്‍ സ്ത്രീകൾക്കും അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ തലത്തില്‍ വരെ സമരങ്ങള്‍ അരങ്ങേറിയിരുന്നു.ഇതേ തുടര്‍ന്ന് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നിയമ വിരുദ്ധമാണെന്ന് ബോംബേ ഹൈക്കോടതി വിധിക്കുകയായിരുന്നു

shortlink

Post Your Comments


Back to top button