NewsIndiaInternational

ലണ്ടനിൽ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം മാലിന്യത്തിൽ തള്ളിയ നിലയിൽ

ഹായെസ് : ലണ്ടനിൽ കാണാതായ ഇന്ത്യൻ യുവതിയുടെ മരണത്തിലെ ദുരൂഹത അന്വേഷിച്ച് പോലീസ്.ഒക്ടോബര്‍ 16 ഞായറാഴ്ച ജോലിക്ക് പോയപ്പോഴാണ് ഇവരെ കാണാതായത്.ഹായെസിലെ ഫ്ലൈഓവറിന് കീഴില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇവരെ ലണ്ടനിലെ ഹാര്‍ലിങ്ടണ്‍ ഹൈ സ്ട്രീറ്റില്‍ അവസാനമായി കണ്ടിരുന്നത് ഒക്ടോബര്‍ 16 നായിരുന്നു.

യുവതി ഹോട്ടലില്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ഇവരുടെ തിരോധാനം ബന്ധുക്കള്‍ 17-ആം തിയതി തിങ്കളാഴ്ച വൈകുന്നേരം ഹില്ലിങ്ടണ്‍ മിസ്സിങ് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.ഇവര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കാമെന്ന സംശയത്തില്‍ ബുധനാഴ്ച രണ്ട് പേരെ മെട്രൊപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.30കാരിയായ കൗറിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കാണാതാകല്‍ കേസ് കൊലപാതകേസായി മാറ്റിയാണ് പൊലീസ് അന്വേഷണം തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button