KeralaNews

ഫോണ്‍ ചോര്‍ത്തല്‍: നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു അടിയന്തരപ്രമേയനോട്ടീസ്. ജേക്കബ് തോമസ് നൽകിയത് അടിയന്തരപ്രമേയനോട്ടീസിൽ പറയുന്നതു പോലെയുള്ള പരാതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബിന്റെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്തയെക്കുറിച്ച് ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പൂർണ പിന്തുണ ജേക്കബ് തോമസിനുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ തകർക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button