International

മാരക ബാക്റ്റീരിയ പടരുന്നു : ബാധിച്ചാല്‍ നാലാം നാള്‍ മരണം

ന്യൂയോര്‍ക്ക്● മനുഷ്യമാസം ഭക്ഷണമാക്കുന്ന ബാക്റ്റീരിയ പടരുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നാണ് മാരക ബാക്ടീരിയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. കടല്‍വെള്ളത്തില്‍ കാണപ്പെടുന്ന Vibrio vulnificus എന്ന ബാക്ടീരിയയാണ് മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നത്.

ബാക്ടീരിയ ബാധിച്ച ഒരാള്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൈക്കല്‍ ഫങ്ക് എന്ന ആളാണ് ബാക്ടീരിയ ബാധിച്ച് മരിച്ചത്. ഞണ്ട് പിടിക്കാനുള്ള കൂടുകള്‍ വൃത്തിയാക്കുന്നതിനിടെ കാലിലുണ്ടായിരുന്ന ചെറിയ മുറിവിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചതെന്ന് കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം കൊണ്ട് മൈക്കലിന്റെ ശരീരം നിറയെ വ്രണങ്ങള്‍ നിറയുകയായിരുന്നു. തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയെങ്കിലും രക്തത്തില്‍ പ്രവേശിച്ച ബാക്ടീരിയ ശരീരമാസകലം പടരുകയായിരുന്നു. ഇതിന് പിന്നാലെ നാലാം ദിവസം ഇയാള്‍ മരിയ്ക്കുകയും ചെയ്തു.

വയറിളക്കവും ഛര്‍ദ്ദിയുമാണ് ഈ ബാക്റ്റീരിയ ബാധയുടെ ലക്ഷണങ്ങള്‍. പിന്നാലെ ചുവന്ന പാടുകളും വ്രണങ്ങളും പ്രത്യക്ഷപ്പെടും. ലവണാംശം കുറവുള്ളതും ചെറുചൂടുള്ളതുമായ കടല്‍വെള്ളത്തിലാണ് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകുക. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button