Gulf

ഖത്തറില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

ഖത്തര്‍: കണ്ണൂര്‍ സ്വദേശി ഖത്തറില്‍ മരിച്ച നിലയില്‍. ദോഹയിലെ ഒരു വില്ലയില്‍ വെച്ചാണ് മുഹമ്മദ് അക്രമിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ കൊലപാതകമാണെന്നാണ് പറയുന്നത്. മൃതദേഹം കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.

രാവിലെയാണ് കൊല നടന്നത്. കണ്ണൂര്‍ അഴീക്കോട് സ്വദേശി കടവത്ത് പീടികയില്‍ മുഹമ്മദ് അക്രമാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസെത്തി മൃതദേഹം മാറ്റി അന്വേഷണം ആരംഭിച്ചു. ദോഹയിലെ നജ്മയില്‍ സര്‍വീസ് സെന്റര്‍ നടത്തുകയായിരുന്നു മുഹമ്മദ്. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. ഭാര്യയും നാല് കുട്ടികളുമൊപ്പം ദോഹയില്‍ താമസിച്ചു വരികയായിരുന്നു മുഹമ്മദ് അക്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button