KeralaNews

സിനിമാ ചിത്രീകരണത്തിനിടെ സ്‌കൂളിന്റെ മതിലിടിഞ്ഞുവീണു : 85 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പയ്യോളി: സിനിമ ചിത്രീകരണവും ചലചിത്രതാരങ്ങളെ കാണാനുമുള്ള തിരക്കിനിടയില്‍ പയ്യോളി ജി.വി.എച്ച്.എസ്.സ്‌കൂളിന്റെ മതിലിടിഞ്ഞ് വീണ് 85 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണ സമയത്ത് സ്‌കൂള്‍ വിട്ടപ്പോഴാണ് സംഭവം. സ്‌കൂളിന് കിഴക്കുള്ള പറമ്പിലും റോഡിലുമായാണ് സിനിമാചിത്രീകരണം നടന്നത്. ഇത് കാണാന്‍ മതിലില്‍ ചാരിയും കയറിയും വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നിന്നതോടെ പഴയ മതില്‍ റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ബിജുമേനോന്‍ നായകനായ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന രക്ഷാധികാരി ബിജു ഒപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് നടക്കുന്നത്.

ചലചിത്ര പ്രവര്‍ത്തകര്‍ തന്നെയാണ് അവരുടെ വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. അധ്യാപകരും നാട്ടുകാരും പി.ടി.എ.പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തിനെത്തി. നിസ്സാര പരിക്കേറ്റവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു വിദ്യാര്‍ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button