Gulf

ഭര്‍ത്താവിന്റെ അവിഹിതബന്ധം പൊളിച്ചടുക്കിയത് വളര്‍ത്തു തത്ത!

ദുബായ്: വളര്‍ത്തു മൃഗങ്ങള്‍ക്ക് മനുഷ്യനെ പോലെ നല്ല കഴിവുണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ല. ഇവറ്റകള്‍ യജമാനന് പലപ്പോഴും തുണയായി എത്താറുണ്ട്. ഇത്തവണ നടന്നത് വളരെ രസകരമായ കാര്യമാണ്. തത്തയാണ് ഇവിടുത്തെ താരം. യുവാവിന്റെ അവിഹിതബന്ധം പൊളിച്ചടുക്കിയത് വീട്ടിലെ വളര്‍ത്തു തത്തയാണ്.

ദുബായിലാണ് കൗതുകകരമായ സംഭവം നടന്നത്. ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്ത് ഭര്‍ത്താവും വീട്ടുജോലിക്കാരിയും തമ്മില്‍ നടത്തുന്ന അശ്ലീല സംഭാഷണങ്ങള്‍ തത്ത പരസ്യമാക്കുകയായിരുന്നു.

വ്യക്തമായി വര്‍ത്തമാനം പറയുന്ന തത്ത ഭര്‍ത്താവിന്റെയും ജോലിക്കാരിയുടെയും പഞ്ചാരയടി അതേപടി യുവതിക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്‍കി. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button