NewsInternational

ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യക്കൊപ്പം ബഹ്‌റിനും അണി ചേരുന്നു

മനാമ : ഭീകരവാദം നേരിടാന്‍ ബഹ്‌റിനും ഇന്ത്യയും സംയുക്ത സ്റ്റിയറിങ് കമ്മിറ്റി (ജെ.എസ്.സി) രൂപീകരിച്ചു
. ബഹ്‌റിന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും ബഹ്‌റിന്‍ ആഭ്യന്തര മന്ത്രി ലഫ്. ജന. ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു സംയുക്ത നീക്കം നടത്താന്‍ തീരുമാനമായത്. സുരക്ഷാ ഭീഷണികളെപ്പറ്റിയും പ്രഥമ ബഹ്‌റിന്‍ ഇന്ത്യ സുരക്ഷാസമിതി യോഗം എന്നിവയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. 2015ല്‍ ഇന്ത്യയില്‍ നടന്ന ചര്‍ച്ചയിലാണ് ബഹ്‌റിന്‍ ഇന്ത്യ സുരക്ഷാസമിതി സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചത്. ഭീകര വിരുദ്ധ നീക്കത്തില്‍ ഇരു രാജ്യങ്ങളും പരസ്പരമുള്ള സഹകരണം സംബന്ധിച്ചതാണ് ഈ കരാര്‍.

ബഹ്‌റിന്‍ ഭീകരപ്രവര്‍ത്തനത്തിന്റെ ക്ലേശം അനുഭവിച്ചതായി ഷെയ്ഖ് റാഷിദ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. അത് ജീവനഷ്ടവും പരിക്കുകളും ഉണ്ടാക്കിയതായും ആഭ്യന്തരസുരക്ഷയ്ക്കും പൊതു ജീവിത്തിനും ഭീഷണി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.

ഇരുഭാഗങ്ങളിലെയും സഹകരണത്തെ ഉയര്‍ത്തിക്കാട്ടിയ രാജ്‌നാഥ്‌സിങ് ഭീകരവിരുദ്ധപോരാട്ടത്തില്‍ ബഹ്‌റിനൊപ്പം ചേരാനുള്ള ഇന്ത്യയുടെ സന്നദ്ധത ഊന്നിപ്പറഞ്ഞു. യുവാക്കള്‍ മൗലികവാദത്തില്‍ എത്തുന്ന പ്രതിഭാസവും ഇതില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം, അവ എങ്ങനെ കുറയ്ക്കാം എന്നിവ പരിശോധിക്കാനും യോഗം തീരുമാനിച്ചു.

മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നത്.

shortlink

Post Your Comments


Back to top button