NewsInternational

അമേരിക്കയില്‍ എയ്ഡ്‌സ് പരത്തിയത് ഗീറ്റന്‍ ഡ്യുഗാസ് അല്ല; പുതിയ വെളിപ്പെടുത്തലുമായി അമേരിക്ക

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ എയ്ഡ്‌സ് പരത്തിയത് ഗീറ്റന്‍ ഡ്യുഗാസ് ആണെന്നായിരുന്നു ആരോപണം. എന്നാൽ ഇപ്പൊൾ ആ ആരോപണത്തില്‍ നിന്നും ഗീറ്റന്‍ ഡ്യുഗാസിനെ അമേരിക്ക കുറ്റവിമുക്തനാക്കി. അമേരിക്കയിലെ ആദ്യ എച്ച്‌ഐവി രോഗി വിമാന ജോലിക്കാരനായ ഇയാളായിരുന്നില്ലെന്നാണ് ഗവേഷകര്‍ പുതിയതായി കണ്ടെത്തിയിരിക്കുന്നത്. 1981 ല്‍ ലോസ് ഏഞ്ചല്‍സില്‍ ആദ്യമായി എയ്ഡ്സ് കേസ് തിരിച്ചറിയുന്നതിന് പത്തു വര്‍ഷം മുൻപ് തന്നെ അമേരിക്കയില്‍ പടര്‍ന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1970 കളില്‍ ന്യൂയോര്‍ക്കിലേക്ക് ആദ്യമായി എച്ച്‌ഐവി വൈറസ് കരീബിയയില്‍ നിന്നുമാണ് സഞ്ചരിച്ചതെന്നാണ് പുതിയ പഠനം പറയുന്നത്. ഇത് മിക്കവാറും ഹെയ്തിയില്‍ നിന്നായിരിക്കാമെന്നും പറയുന്നു.

ലോകത്തുടനീളമുള്ള ആള്‍ക്കാരില്‍ വെറും മോശക്കാരന്‍ എന്ന നിലയിൽ ഡ്യൂഗാസിനെ എത്തിച്ച അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയാണ് ഡ്യൂഗാസിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഹെയ്തിയില്‍ നിന്നും ഡ്യൂഗാസിന് രോഗം കണ്ടെത്തുന്നതിന് 10 വര്‍ഷം മുൻപ് അമേരിക്കയില്‍ രോഗം പടര്‍ന്നിരിക്കാമെന്നാണ് പുതിയ കണ്ടെത്തല്‍.
എയര്‍ ക്യാനഡയുടെ ഫ്ളൈറ്റ് അറ്റന്‍ഡന്റായ ഗീറ്റന്‍ ഡ്യുഗാസ് എയ്ഡ്സ് ബാധയെ തുടര്‍ന്ന് 1981 ല്‍ മുപ്പത്തിയൊന്നാം വയസ്സിലായിരുന്നു മരിച്ചത്. അമേരിക്കയില്‍ രോഗം പ്രചരിപ്പിച്ചയാള്‍ എന്ന നിലയില്‍ മരണത്തിന് ശേഷവും ഡ്യൂഗാസ് ഏറെ വിചാരണ ചെയ്യപ്പെട്ടു. റാന്റി ഷില്‍റ്റ്സിന്റേതായിരുന്നു ഈ കണ്ടെത്തല്‍. സ്വവര്‍ഗ്ഗരതിക്കാരനായ ഡ്യൂഗാസിന് 1984 ല്‍ എയ്ഡ്സ് പിടിച്ചെന്നായിരുന്നു പുസ്തകത്തില്‍ റാന്റി കുറിച്ചിരുന്നത്. കണ്ടെത്തല്‍ പിന്നീട് അമേരിക്കന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചരിത്രത്തിലെ ഏറ്റവും വഴി വിട്ട് ജീവിക്കുന്നവന്‍ എന്ന ദുഷ്പേരിനൊപ്പം മനുഷ്യകുലത്തില്‍ നാശം വിതച്ചവനെന്നും ഗീറ്റസിനെ വിളിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button