Gulf

വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; മക്കയെ ആക്രമിക്കാന്‍ വന്ന മിസൈല്‍ തകര്‍ത്തു

റിയാദ്: മക്കയെ തകര്‍ക്കാന്‍ വന്ന മിസൈല്‍ തകര്‍ന്നടിഞ്ഞു. വന്‍ ദുരന്തമാണ് അറബ് സഖ്യ സേന ഇല്ലാതാക്കിയത്. ഹൂത്തികള്‍ തൊടുത്തു വിട്ട ബാലിസ്റ്റിക് മിസൈലാണ് അറബ് സേന തകര്‍ത്തത്. മക്കയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ വെച്ച് മിസൈല്‍ തകര്‍ന്നു വീഴുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. യമനിലെ സ ആദ പ്രവിശ്യയില്‍ നിന്നാണു മിസൈലിന്റെ ഉത്ഭവം. ഇതു മനസ്സിലാക്കിയ അറബ് സേന ഉത്ഭവ സ്ഥാനം തകര്‍ക്കുകയായിരുന്നു. മക്കയില്‍ നിന്ന് ഏകദേശം 900 കിലോമീറ്ററോളം അകലെയാണു സ ആദ സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button