NewsIndia

ദുബായില്‍ നിന്ന് ഭര്‍ത്താവിനൊപ്പം വന്ന യുവതിയെ എയര്‍ പോര്‍ട്ടില്‍ വെച്ച് കാണാതായി.

ഹൈദരാബാദ്::ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതിയെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായി.ഇന്‍ഡിഗോ വിമാനത്തിലെത്തിയ ദമ്പതികള്‍ കൊല്‍ക്കത്തയിലേയ്ക്കുള്ള കണക്ഷന്‍ ഫ്ലൈറ്റിനായി കാത്തിനില്‍ക്കുകയായിരുന്നു.ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു 30കാരിയായ ഖുഷ്ബു.ഹൈദരാബാദില്‍ നിന്നും കൊല്‍ക്കത്തയ്ക്ക് പോകാനെത്തിയതായിരുന്നു ഇരുവരും.

ഖുഷ്ബു ടെര്‍മിനലില്‍ നിന്നും ടാക്സിയില്‍ പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവില്‍ ലഭ്യമായിട്ടുണ്ട്. കാണാതായ ഖുഷ്ബു ലക്ഡികാ പൂളിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സെക്കണ്ട്രാബാദ് റെയില്‍ വേ സ്റ്റേഷനിലെത്തിയതായും കണ്ടെത്തി. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച്‌ വിവരമൊന്നുമില്ല.ഭർത്താവ് ആദിത്യയുടെ പരാതിയിൽ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button