NewsIndia

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസുകാരൻ ; വി കെ സിംഗ് ;കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് കെജ്രിവാൾ

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നു കേന്ദ്ര മന്ത്രി വി കെ സിംഗ്.”എല്ലാവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. മരിച്ചയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍പഞ്ച് ആയ ആളാണ്. ഇതൊക്കെയായാലും അത് ദുഖകരമായ സംഭവമാണ്” വികെ സിംഗ് പറഞ്ഞു.പെന്‍ഷന്‍ കിട്ടാത്തല്ല ബാങ്കുമായുള്ള പ്രശ്നമായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രവാളിന്റെ ആത്മഹത്യയെക്കുറിച്ച്‌ പല സംശയങ്ങളും ഉന്നയിച്ച വികെ സിംഗ് സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നാണ് പറയുന്നത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ ചൊല്ലിയുള്ള ഭൂരിപക്ഷം തര്‍ക്കങ്ങളും ഇതിനോടകം പരിഹരിച്ചു കഴിഞ്ഞതാണ്. അദ്ദേഹം ആത്മഹത്യ ചെയ്തു, എന്തായിരുന്നു കാരണമെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയാണ് ആത്മഹത്യയ്ക്ക് കാരണമായി ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ മനോനിലയെന്ന് നമുക്കറിയില്ല. ഇതേക്കുറിച്ചെല്ലാം ഒരു അന്വേഷണം നടക്കണം – വികെ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.”എങ്ങനെയാണ് വിഷം കഴിച്ച ഒരാള്‍ക്ക് മകനുമായി ഫോണില്‍ സംസാരിക്കാന്‍ സാധിക്കുന്നതെന്ന് മനസിലാവുന്നില്ല, ആരാണ് അദ്ദേഹത്തിന് വിഷം എത്തിച്ചു കൊടുത്തത്….? ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടതായുണ്ട്.

തന്റെ പരാതി ഗ്രേവാള്‍ സര്‍ക്കാരിന് മുന്‍പില്‍ എത്തിച്ചിരുന്നുവെങ്കില്‍ അതിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു, സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടും അത് പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ തെറ്റാണ്. എന്നാല്‍ അങ്ങനെയൊരു സാധ്യത അദ്ദേഹം പരിഗണിച്ചില്ല. പെന്‍ഷന്‍ തരുന്ന ബാങ്കുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് – വികെ സിങ് പറയുന്നു.ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയിലാണ് പ്രതിപക്ഷകക്ഷികള്‍ പ്രതികരിച്ചത്.

മരിച്ച സൈനികനെ തുടര്‍ച്ചയായി ആക്ഷേപിക്കുകയാണ് വികെ സിങ്. ഇത് അപമാനകരമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെ വിറ്റുകാശാക്കുന്ന ബിജെപി അവരോട് നീതി കാണിക്കുന്നില്ല – വികെ സിങിനെ കടന്നാക്രമിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്വാല പറയുന്നു.ഗ്രേവാളിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലൊരാള്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ ജോലി നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button