KeralaNews

ഗുണ്ടാപ്രവർത്തനം : ഒളിവിൽ പോയ കോൺഗ്രസ് നേതാവ് കാമറയ്ക്ക് മുന്നിൽ

കൊച്ചി: ഗുണ്ടാപ്രവർത്തനത്തിന് ഒളിവിൽ പോയ കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ മാധ്യമങ്ങൾക്ക് മുന്നിൽ. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപണവുമായാണ് ആന്റണി ദൃശ്യമാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഗുണ്ടാപ്രവര്‍ത്തനത്തിനു പ്രതിക്കൂട്ടിലായതിനു പകരമായാണ് തന്നെ കുടുക്കിയിരിക്കുന്നതെന്നും സംഭവത്തിന് പിന്നിൽ സി.പിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും ആന്റണി ആരോപിച്ചു. താൻ ഒളിവിൽ പോയിട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

അതേസമയം ആന്റണിയുടെ ഫോൺ കാൾ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഐ.എന്‍.ടി.യു.സി. നേതാവായിരുന്ന ആന്റണിയുടെ വരുമാന സ്രോതസും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. നെട്ടൂരിലെ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകനായ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂറാണ് ആന്റണിക്കെതിരെ പരാതി നൽകിയത്.

shortlink

Post Your Comments


Back to top button