Kerala

വാട്സ്ആപ്പ് കാമുകനെത്തേടി പെണ്‍കുട്ടി കള്ളവണ്ടി കയറി : മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് കാമുകന്‍ മുങ്ങി

കൊല്ലം● വാട്സ് ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകനെ തേടി കള്ളവണ്ടി കയറിയെത്തിയ പെണ്‍കുട്ടിയെ പോലീസ് ഇടപെട്ടു ബന്ധുക്കളോടൊപ്പം തിരിച്ചയച്ചു. തൃശൂര്‍ സ്വദേശിനിയായ പതിനെട്ടുകാരിയാണ് ശാസ്താംകോട്ട സ്വദേശിയായ കാമുകനെ തേടിയെത്തിയത്.

ഞായറാഴ്ച രാത്രിയാണ്‌ പേരാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയത്. ടിക്കറ്റെടുക്കാന്‍ പണമില്ലാത്തതിനാല്‍ കള്ളവണ്ടികയറിയാണ് പെണ്‍കുട്ടി കൊല്ലത്തെത്തിയത്. ശാസ്താംകോട്ട സ്വദേശിയായ രാജേഷിനെ തേടിയാണ് എത്തിയതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. സ്റ്റേഷനിൽ സ്ത്രീകളുടെ സെക്കൻഡ് ക്ലാസ് വിശ്രമമുറിയിൽ കഴിച്ചുകൂട്ടിയ പെൺകുട്ടിയെ പൊലീസുകാർ കണ്ടെത്തി വനിതാ സ്റ്റേഷനിലേയ്ക്ക് മാറ്റുകയായിരുന്നു.

പെണ്‍കുട്ടി നല്‍കിയ കാമുകന്റെ നമ്പരില്‍ വിളിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. കാമുകനെ കാണാതെ മടങ്ങിപ്പോകില്ലെന്ന് പെൺകുട്ടി ശഠിച്ചതോടെ പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കളും തൃശൂരില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് പൊലീസ് തൃശൂർ പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കളും തൃശൂർ പൊലീസും കൊല്ലത്തെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

അതേസമയം, മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്ത് മുങ്ങിയ കാമുകനെ ഇനിയും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button