Kerala

പീഡന-ഗുണ്ടാ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം : കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : വടക്കാഞ്ചേരി പീഡനം, ഗുണ്ടാവിഷയങ്ങളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹവും, വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടുമാണെന്ന് യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് സി.പി.എം ആര്‍ക്കുവേണ്ടിയാണ് കേരളത്തില്‍ ഭരണം നടത്തുന്നത്. എറണാകുളത്തെ ഗുണ്ട, മാഫിയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കുമ്പോള്‍ ഗുണ്ടാപ്രവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിച്ച പേരാമംഗലം സി.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ആര്‍ എസ് രാജീവ്, പ്രഫുല്‍ കൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബിജു എളക്കുഴി, ബസിത്ത് കുമാര്‍, ഹരീഷ്, വിജയ്, സംസ്ഥാന ട്രഷറര്‍ ആര്‍.എസ് സമ്പത്ത് എന്നിവര്‍ സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ.രഞ്ജിത് ചന്ദ്രന്‍, രാകേന്ദു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ് ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, ജില്ലാ ഭാരവാഹികളായ ശ്രീരാഗ്, ബി.ജി വിഷ്ണു, എം.എ ഉണ്ണിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button