NewsInternational

ബാച്ചിലേഴ്‌സായ പ്രവാസികള്‍ക്ക് റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം

മനാമ :ബഹ്‌റിനില്‍ ബാച്ചിലേഴ്‌സായ പ്രവാസികള്‍ റസിഡന്‍ഷ്യല്‍ ഏരിയകളില്‍ താമസിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നു. ഇതിനായുള്ള നിയമം സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ എം.പിമാര്‍ വോട്ട് രേഖപ്പെടുത്തും.

റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ബാച്ചിലേഴ്‌സായ കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത് നിയന്ത്രിക്കാനാണ് നീക്കമെന്ന് പ്രതിനിധി സഭയിലെ സര്‍വീസ് കമ്മിറ്റി അറിയിച്ചു. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ പരാതികള്‍ ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.

ഇടുങ്ങിയ സ്ഥലങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്ന ബാച്ചിലേഴ്‌സായ പ്രവാസികള്‍ക്കും അവരുടെ താമസസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ നിയമം വഴിവെയ്ക്കും.

നിയമം സംബന്ധിച്ച് ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്‌മെന്റ് , മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആന്‍ഡ് പ്ലാനിംഗ് മന്ത്രാലയം തുടങ്ങിയവരുമായി  ചര്‍ച്ച നടത്തിയതായും കമ്മിറ്റി അറിയിച്ചു

shortlink

Post Your Comments


Back to top button