NewsGulf

ഒമാന്‍ തൊഴില്‍ വിസാ ഫീസില്‍ വര്‍ദ്ധനവ്

മസ്‌കറ്റ് :ഒമാന്‍ തൊഴില്‍ ഫീസില്‍ 50 ശതമാനം വർധനവ് . 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ്‌ വർധിച്ചിരിക്കുന്നത്.വര്‍ധിപ്പിച്ച നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും നിരക്ക് വര്‍ധന നിയമമാകുന്നതോടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാനിരക്കുകളിലും വര്‍ധനവുണ്ട്. മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 141 റിയാലാണ് അടയ്‌ക്കേണ്ടത്.എന്നാല്‍ മൂന്നില്‍ കൂടുതല്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ നാലാമത്തെയാള്‍ക്ക് മുതല്‍ 241 റിയാല്‍ നല്‍കണം. രണ്ടു വര്‍ഷത്തെ വീസാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും നാലു പേരെയും നിലനിര്‍ത്തുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം വീസ പുതുക്കുമ്പോൾ തൊഴിലുടമയില്‍ നിന്ന് ഈടാക്കുന്നതാണ്.സ്‌പോണ്‍സര്‍മാരെ മാറ്റുക, വര്‍ക്കര്‍ സ്റ്റാറ്റസിനെക്കുറിച്ച് വിവരങ്ങള്‍ അറിയുക എന്നീ സേവനങ്ങള്‍ക്ക് അഞ്ച് റിയാല്‍ വീതവും ഫീസ് ഈടാക്കും.എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് വീസ നിരക്കു വര്‍ധനയിലൂടെ മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button