India

പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: 500ന്റെയും 100ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ പുതിയ നോട്ടുകളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഇനി പുതിയ 500 ഉം, 2000ഉം ജനങ്ങളുടെ കെകളിലെത്തും. പഴയ 500 രൂപയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുതിയ നോട്ട്.

നല്ല ഭംഗിയുള്ള 2000 നോട്ടുകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. പിങ്ക് നിറത്തിലാണ് 2000 രൂപയുടെ വരവ്. 500ന്റെ നോട്ടില്‍ വലത് വശത്തുണ്ടായിരുന്ന ഗാന്ധിയുടെ ചിത്രം പുതിയ നോട്ടില്‍ മധ്യഭാഗത്തായാണ് കൊടുത്തിരിക്കുന്നത്. മറുഭാഗത്ത് ദണ്ഡിയാത്രയുടെ ചിത്രത്തിന് പകരം ചെങ്കോട്ടയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതിന് വലത് വശത്തായി ഗാന്ധി കണ്ണടയും കൊടുത്തിട്ടുണ്ട്.

2000ത്തിന്റെ നോട്ടില്‍ മധ്യഭാഗത്ത് ഗാന്ധിചിത്രവും പുറകില്‍ ഇന്ത്യയുടെ ക്രിത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് ഇടതു വശത്തായി 500 രൂപയിലേതു പോലെ ഗാന്ധിചിത്രവും ഉള്‍പ്പെടുത്തിയിടുണ്ട്. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button