Kerala

വല്ലപ്പുഴ പ്രശ്നം ഒത്തുതീര്‍ന്നു : ശശികലയുടെ വിശദീകരണം തൃപ്തികരമെന്ന് എസ്.ഡി.പി.ഐ

പാലക്കാട്● വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ കെ.പി ശശികലയ്ക്കെതിരായ ജനകീയ പ്രതികരണവേദിയുടെ സമരം ഒത്തുതീര്‍ന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. ശശികലയുടെ വിശദീകരണം തൃപ്തികരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത എസ്ഡിപിഐ ജില്ലാകമ്മിറ്റി അംഗം എം എ സെയ്തലവി പറഞ്ഞു.

ശശികലയുടെ വിശദീകരണം സ്വീകാര്യമായതിനാല്‍ സമരം അവസാനിപ്പിക്കുന്നതായി ജനകീയ പ്രതിരോധ സമിതിയും അറിയിച്ചു. നാളെ മുതല്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്ന ആശങ്കയാണ് ഇരുകൂട്ടരെയും വിട്ടുവീഴ്ചക്ക് തയാറാകാന്‍ നിര്‍ബന്ധിതമാക്കിയത്.

വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് പ്രതിഷേധവും തുടങ്ങിയത്. വല്ലപ്പുഴ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ സംയുക്തമായി രൂപീകരിച്ച ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ ശശികലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇതിനിടെ മുസ്ലിം ഭൂരിപക്ഷ മേഖലയായ വല്ലപ്പുഴയെ ശശികല പാകിസ്ഥാനോട് ഉപമിച്ചതാണ് പ്രശ്നം വഷളാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം പഠിപ്പുമുടക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button