KeralaNews

സാധാരണക്കാരന് ആശ്വാസമായി വീടും വസ്തുവും വില കുറയും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി മാറ്റം പ്രധാനമായും ബാധിച്ചത് റിയാല്‍ എസ്റ്റേറ്റ് മേഖലയെ ആണ്. കേരളത്തിലാണ് കള്ളപ്പണ നിക്ഷേപം കൂടുതല്‍ ഉള്ളതെന്ന് കണക്കാക്കപ്പെടുന്നു. ഇത് കൂടുതലും നിക്ഷേപിച്ചിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയിലും.വില കുറഞ്ഞ വസ്തുക്കള്‍ പോലും കള്ളപ്പണം കൊണ്ട് ലക്ഷങ്ങള്‍ വില കൂട്ടി വാങ്ങി സൂക്ഷിച്ചിരിക്കുകയാണ് പലരും.500, 1000 രൂപ നോട്ടുകൾ അസാധുവായതോടെ, ചെക്കുകള്‍ മൂലവും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ മൂലവും ആയിരിക്കും ഇനി കൈമാറ്റങ്ങള്‍ നടക്കുക.

സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ഇത്തരത്തിൽ കളളപ്പണനിക്ഷേപം നടത്തിയിട്ടുളളത്. ഇത്തരം ഭൂമാഫിയകൾക്ക് വൻ തിരിച്ചടിയാകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി. റിയൽ എസ്റ്റേറ്റ് രംഗത്തെ വിലയിടിവ് കാരണം സ്വാഭാവികമായും സർക്കാരിനു ലഭിയ്‌ക്കേണ്ട നികുതിയിനത്തിലും സുതാര്യതയും, കൃത്യതയും നിലനിർത്താനും കഴിയും.

റിയൽ എസ്റ്റേറ്റ് മേഖലയിലെ ഓഹരിനിലവാരത്തകര്‍ച്ച ഈ മേഖലയിൽ സാധാരണക്കാരന്റെ പ്രതീക്ഷകൾക്ക് നിറം നൽകുന്ന നീക്കമാണെന്നതിൽ സംശയമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചു ശതമാനത്തിലേറെ ഇടിവാണ് ആദ്യ മണിക്കൂറുകളിൽ തന്നെ മേഖലയിൽ ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button