Kerala

കേന്ദ്രസര്‍ക്കാരിന്റെ സമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനത്തെ പലരും വാനോളം പുകഴ്ത്തിയപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതിങ്ങനെ. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയും സാവകാശം നല്‍കാതെയുമാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഉണ്ടായതെന്ന് പിണറായി അഭിപ്രായപ്പെട്ടു.

500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. നോട്ട് പിന്‍വലിച്ചതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നൊരവസ്ഥ. എന്നാല്‍, ഇതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്ത്രരാവേണ്ടതില്ലെന്നും പിണറായി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിനെക്കുറിച്ചുള്ള വ്യക്തത നല്‍കിയിട്ടില്ല.

ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015- 16 ലെ ദേശീയ കണക്ക് പ്രകാരം എന്‍.ആര്‍.ഐ ഡെപ്പോസിറ്റുകള്‍ 1,03,850 കോടിയാണ്. ഇത് 2014 -15 നേക്കാള്‍ 14 ശതമാനം കൂടുതലാണ്. 2016 മാര്‍ച്ചിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളിലെ എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് 1,35,609 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ദ്ധനവ്. സംസ്ഥാനത്തിന്റെ പൊതുകടം എ.ജിയുടെ കണക്ക് പ്രകാരം മാര്‍ച്ച് 2016 വരെ 1,57,370.3 കോടിയാണ്. ആളോഹരികടം 4,62,85.39 രൂപ. വിദേശ വായ്പാ ഇനത്തിലെ കടബാദ്ധ്യത 7234.71 കോടി. ആളോഹരി വിദേശ കടം 2127.86 രൂപയാണെന്നും പിണറായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button