KeralaNews

2000ത്തില്‍ പരം സന്നദ്ധ സേവകർ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ ശബരിമലയും പമ്പയും വൃത്തിയാക്കുന്നു

 

ശബരിമല: സന്നിധാനത്തും പമ്പയിലും മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ 11, 12, 13 തീയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.പ്രകൃതി സംരക്ഷണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി, 2010ല്‍ മഠം ആരംഭിച്ച ‘അമലഭാരതം’ പദ്ധതിയുടെ ഭാഗമായാണ് ശബരിമലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നായി 2000ത്തില്‍ പരം സന്നദ്ധ സേവകര്‍ ഇതില്‍ പങ്കാളികളാകും

.തുടര്‍ച്ചയായ എട്ടാമത്തെ തവണയാണ് സന്നദ്ധസേവകര്‍ ശുചീകരണലക്ഷ്യവുമായി ശബരിമലയിലേയ്ക്കെത്തുന്നത്. അമൃത സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും  അദ്ധ്യാപകരും, മഠത്തിന്റെ വിവിധ ശാഖകളില്‍ നിന്നുള്ള ഭക്തരും ആശ്രമാന്തേവാസികളുമെല്ലാം ശുചീകരണയജ്ഞത്തില്‍ പങ്കാളികളാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button