NewsIndia

പഴുതടച്ച് മോദി :വമ്പന്മാർ കുടുങ്ങും

ന്യൂഡൽഹി:അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്.രാജ്യത്തെ കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ഒഴുക്ക് തടയുന്നതിനാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ കയ്യിലുള്ള കാശ് ആർക്കും നഷ്ടമാകില്ലെന്നും ഡിസംബര്‍ 30നകം 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാവുന്നതാണെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അതെ സമയം ഇത്തരമൊരു നീക്കത്തിന് പിന്നിൽ സർക്കാരിന് വ്യക്തമായ ലക്ഷ്യമാണുള്ളത്.രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക കൈയിലുള്ളവര്‍ വലയും എന്ന കാര്യം ഉറപ്പാണ്.കാരണം കയ്യിലുള്ള പണത്തിന് വ്യക്തമായ രേഖകള്‍ കാണിക്കേണ്ടി വരും.വ്യക്തമായ സ്രോതസ് വെളിപ്പെടുത്തിയില്ലെങ്കില്‍ 200 ശതമാനം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 10 ലക്ഷത്തിന് മുകളിലുള്ള എല്ലാ നിക്ഷേപങ്ങളും നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വ്യക്തമായ രേഖകളില്ലാത്ത പണം പിടിക്കലാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. കാശ് മാറ്റാന്‍ ബാങ്കിലെത്തുന്നവരുടെ പക്കലുള്ള കാശിന് വ്യക്തമായ രേഖകളില്ലെങ്കില്‍ നികുതിക്കു പുറമെ 200 ശതമാനം പിഴ ഈടാക്കാനാണ് തീരുമാനം.എന്നാൽ വീട്ടമ്മമാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും ഇളവുണ്ട്. ഒന്നര- രണ്ട് ലക്ഷം രൂപ ഇവര്‍ക്ക് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇവരുടെ അക്കൗണ്ടുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.കൂടാതെ പുതിയ തീരുമാനം ജ്വല്ലറി ഉടമകളെയും പിടി മുറുക്കും.പാന്‍ നമ്പർ രേഖപ്പെടുത്താതെയുള്ള സ്വര്‍ണ വില്‍പ്പനക്കാണ് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കണക്കില്‍പ്പെടാത്ത പണം പലരും സൂക്ഷിക്കുന്നതായാണ് വിവരം.പണം ബാങ്കില്‍ നിക്ഷേപിച്ച്‌ നികുതി നടപടിയും പിഴയും നല്‍കി രക്ഷപ്പെടുക മാത്രമാണ് ഇവരുടെ മുന്നിലെ വഴി. അല്ലാത്തപക്ഷം ഇവര്‍ക്ക് പണം കത്തിച്ച്‌ കളയേണ്ടി വരും എന്നതാണ് വാസ്തവം.ഓരോ ദിവസവും ബാങ്കുകളിലെത്തുന്ന 500, 1000 നോട്ടുകളുടെ കൃത്യമായ കണക്ക് ഓരോ ബാങ്കും സര്‍ക്കാരിന് നല്‍കണം. വന്‍ നിക്ഷേപങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.ഒരു തരത്തിലുള്ള കള്ളക്കളിക്കും ഇടനല്‍കാതെ പഴുതടച്ചുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. രാജ്യത്തൊഴുകുന്ന കള്ളനോട്ടും കള്ളപ്പണവും കണ്ടെത്തുന്നതിനുള്ള സർക്കാർ നടപടിയിൽ പല വമ്പന്മാരും കുടുങ്ങും എന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button