IndiaCrime

ടെലിവിഷന്‍ പരിപാടി പ്രചോദനം; 17 കാരന്‍ സുഹൃത്തിന്റെ തലയില്‍ കല്ലുകൊണ്ടിടിച്ച് കൊന്നു

ന്യൂഡല്‍ഹി: ടെലിവിഷന്‍ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ കടന്നുചെല്ലുകയാണ്. റിയാലിറ്റി ഷോകളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടവും. എന്നാല്‍, ഇത്തരം പരിപാടികള്‍ ജനങ്ങള്‍ക്ക് ദോഷവും നല്‍കുന്നുണ്ട്. ഇവിടെ സംഭവിച്ചത് തികച്ചും ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ്. ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനേഴുകാരന്‍ സുഹൃത്തിനെ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു.

പിന്നീട് മൃതദേഹം ചവറ്റുകൂട്ടയിലാക്കി ഉപേക്ഷിച്ചു. 16കാരനെയാണ് കൊലപ്പെടുത്തിയത്. 22 തവണ്  പ്രതി സുഹൃത്തിനെ കല്ലുകൊണ്ടിടിച്ചുവെന്നാണ് പറയുന്നത്. മൃതദേഹം യമുനാതീരത്തുള്ള ചവറ്റുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.

മകനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണവും ആരംഭിച്ചു. തുടര്‍ന്നാണ് സത്യം പുറത്തായത്. കുട്ടിക്കാലം തൊട്ടേ മരിച്ച കുട്ടി തന്നെ അനാവശ്യകാര്യങ്ങള്‍ക്ക് ഉപദ്രവിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കുകയും ചെയ്തിരുന്നുവെന്നാണ് 17കാരന്‍ പറയുന്നത്. അതിന് താന്‍ പക വീട്ടുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

പാര്‍ട്ടി നടത്താം എന്നു പറഞ്ഞാണ് പ്രതി സുഹൃത്തിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഒരു മാജിക്ക് കാട്ടി തരാമെന്ന പറഞ്ഞ് പ്രതി സുഹൃത്തിന്റെ മുഖം മൂടുകയും തറയില്‍ കിടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തറയില്‍ കിടന്നതോടെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button