Uncategorized

42 കോടിയുടെ കണക്കില്‍ പെടാത്ത സ്വര്‍ണ്ണം പിടികൂടി : ജ്വല്ലറികള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ജ്വല്ലറികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 42 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഇവയ്ക്ക് നികുതി ഈടാക്കും.

ജ്വല്ലറികളിലും ഹവാല ഇടപാടുകാരെയും പരിശോധിക്കണമെന്ന് ധനമന്ത്രാലയം റവന്യു ഇന്റലിജന്‍സ് ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സും ( ഡി ജി സി ഇ ഐ) പരിശോധനയില്‍ പങ്കാളികളാകുന്നുണ്ട്.
ഇരുപത്തിയഞ്ച് നഗരങ്ങളിലെ 250 വലിയ സ്വര്‍ണ്ണ വ്യാപാരികളെ സമീപിച്ചെന്നും നവംബര്‍ ഏഴിന് ശേഷമുളള നാല് ദിവസങ്ങളിലെ സ്‌റ്റോക്ക് വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി ഇ ജി സി ഇ ഐയുടെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.അതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു യാത്രക്കാരനില്‍ നിന്ന് ആദായ നികുതി വകുപ്പ് 500, 1000 നോട്ടുകളിലായി 50 ലക്ഷം രൂപ പിടിച്ചെടുത്തു.

രജ്യത്ത് പണത്തിന്റെ ഒഴുക്ക് നിരീക്ഷിക്കുകയാണെന്ന് സെന്‍ട്രല്‍ ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു

shortlink

Post Your Comments


Back to top button