IndiaNews

ചരിത്രമെഴുതാൻ വെടിയുണ്ടകള്‍ക്കിടയില്‍നിന്ന് ഐഐടിയിലേയ്ക്ക് 4 യുവാക്കൾ

പൂഞ്ച്: നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് നാല് യുവാക്കൾ ഐഐടിയിൽ പ്രവേശനം നേടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍നിന്നാണ് 17നും 19നും ഇടയില്‍ പ്രായമുള്ള ഈ വിദ്യാര്‍ത്ഥികള്‍ ചരിത്രം തിരുത്താനൊരുങ്ങുന്നത്. ഇന്ത്യ-പാക് സംഘർഷം തുടരുന്ന യുദ്ധഭൂമിയാണ് പൂഞ്ച്.

ഷിന്ദ്ര ഗ്രാമത്തില്‍നിന്നുള്ള ഷാഹിദ് അഫ്രീദി (19) ഈ പ്രദേശത്തുനിന്ന് ആദ്യമായി ഐഐടി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥിയാണ്. കാൺപൂർ ഐഐടിയിലാണ് അഫ്രീദിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്. കലായ് ഗ്രാമത്തിൽ നിന്നുള്ള ഹഫീസ് ഹിലാൽ പട്‍ന ഐഐടിയിലും , അഹ്‌മദ്‌ ഉസ്മാൻ ഡൽഹി ഐഐടിയിലും, അഖിബ് മുജ്‌തബ ഭുബനേശ്വർ ഐഐടിയിലുമാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇന്ത്യയിലായതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഐഐടികളില്‍ പ്രവേശനം ലഭിച്ചതെന്ന് ഷാഹിദ് വ്യക്തമാക്കി. കൂടുതൽ ജോലി സാധ്യതകളും നാടിന്‍റെ വളർച്ചയുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് നാലുപേരും കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button