NewsIndia

കുംബ്ലൈയുടെ ‘ഗൂഗ്ലിക്ക്’ മറുപടിയുമായി നരേന്ദ്രമോദി

500, 1000 രൂപാ നോട്ടുകൾ പിൻവലിച്ച മോദിയുടെ നടപടിയെ ലോകം മുഴുവൻ പുകഴ്ത്തുകയാണ്. ടീം ഇന്ത്യയുടെ പരിശീലകനായ അനിൽ കുംബ്ലെയും മോദിയുടെ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും ഒരു തകർപ്പൻ ഗൂഗ്ലിയിതാ. അഭിനന്ദനങ്ങൾ സർ. താങ്കളെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് കുംബ്ലൈ ട്വീറ്റ് ചെയ്‌തത്‌.

ഇതിന് ഉടനെ തന്നെ പ്രധാനമന്ത്രിയുടെ മറുപടിയും വന്നു. ഇന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് താരമാണിത് പറയുന്നത്. അതും തന്റെ ബോളുകളിലൂടെ ഒരുപാട് ബാറ്റ്സ്മാൻമാരെ വെള്ളംകുടിപ്പിച്ച താരം.’ എന്നായിരുന്നു മോദി തന്നെ അഭിനന്ദിച്ച കുംബ്ലൈക്ക് മറുപടി നൽകിയത്. ട്വിറ്റർ ലോകം ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button