NewsInternational

വൈറ്റ് ഹൗസിലോ, ട്രംപ് ടവറിലോ പ്രസിഡന്‍റ് ട്രംപ് താമസിക്കുക?

ന്യൂയോര്‍ക്ക്: പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിലെ മുഴുവന്‍സമയ താമസക്കാരനായേക്കില്ലെന്നാണ് സൂചന. ട്രംപിന് മാന്‍ഹാട്ടനിലെ ട്രംപ് ടവറിലെ 24 കാരറ്റ് സ്വര്‍ണവും വിലയേറിയ മാര്‍ബിളുംകൊണ്ട് അലങ്കരിച്ച ആഡംബര അപ്പാര്‍ട്ട്മെന്റ് ഏറെ പ്രിയപ്പെട്ടതാണ്.

പ്രസിഡന്റായി സ്ഥാനമേറ്റശേഷം ആഴ്ചയില്‍ പകുതിയിലേറെ ദിവസം വാഷിങ്ങ്ടണിലും ബാക്കിദിവസം ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലെ വീട്ടിലുമായി താമസിക്കാനാണ് ട്രംപിന്റെ ആലോചന. ആഴ്ചയില്‍ കൂടുതല്‍ ദിവസവും വൈറ്റ്ഹൗസില്‍ താമസിക്കും. വാരാന്ത്യങ്ങളില്‍ ട്രംപ് ടവറിലെ അപ്പാർട്ട്മെന്റിലേക്കോ ന്യൂജേഴ്സിയിലെ ഗോള്‍ഫ് കോഴ്സിലോ പാം ബീച്ചിലെ എസ്റ്റേറ്റിലോ താമസമുറപ്പിക്കാനാകും ഇപ്പോള്‍ ട്രംപ് പദ്ധതിയിട്ടിരിക്കുന്നത്.

മാന്‍ഹാട്ടനിലെ ട്രംപ് ടവറിലെ 24 കാരറ്റ് സ്വര്‍ണവും വിലയേറിയ മാര്‍ബിളുംകൊണ്ട് അലങ്കരിച്ച ആഡംബര അപ്പാര്‍ട്ട്മെന്റ് ട്രംപ് ഉപേക്ഷിക്കില്ല. വീട് വിട്ടുനില്‍ക്കാനുള്ള മടിക്കുപുറമേ മറ്റുചില കാരണങ്ങളും ട്രംപിന്റെ താമസമാറ്റത്തിലുണ്ട്. വൈറ്റ്ഹൗസിൽ താമസിച്ചാൽ ബിസിനസ്സ് കാര്യങ്ങൾ നോക്കാൻ പറ്റില്ലെന്നതും മറ്റൊരു കാരണമാണ്. ഇതിനൊപ്പം ജനങ്ങളുമായി സംവദിക്കാന്‍ റാലികളും തുടരും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖമുദ്രയായിരുന്ന വമ്പൻ റാലികള്‍ കൂടുതലായി നടത്താനാണ് തീരുമാനം.
അമേരിക്കന്‍ പ്രസിഡന്റായതു കൊണ്ട് തന്നെ ഇനി ട്രംപിന് പഴയതു പോലെ ജനക്കൂട്ടവുമായി ഇടപെടാന്‍ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇത് പരിഹരിച്ച്‌ എങ്ങനെ പ്രസിഡന്റിന്റെ ആഗ്രഹം സാധിക്കാമെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ ആലോചിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button