KeralaNews

ബാങ്കുകളിലെ വമ്പന്‍ നിക്ഷേപങ്ങള്‍ വിവരങ്ങള്‍ തേടി സംസ്ഥാന ഇന്റലിജന്‍സും

തിരുവനന്തപുരം: ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം തേടി സംസ്ഥാന ഇന്റലിജൻസ്. ബാങ്കിങ് നിയന്ത്രണം നിലവിൽ വന്നശേഷം നടത്തിയ വലിയ നിക്ഷേപങ്ങളുടെ വിവരം അറിയിക്കണമെന്നു ആർ.ബി.ഐ യോട് ഇന്റലിജൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ നിയന്ത്രണം നിലവിൽ വന്നശേഷമുള്ള വലിയ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് ഇതിനോടകം ശേഖരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് സംസ്ഥാനവും ഇക്കാര്യത്തിൽ വിവരങ്ങൾ ശേഖരിക്കുന്നത്.

വിവരം ലഭിച്ച വലിയ നിക്ഷേപങ്ങളുടെ ഉറവിടവും വ്യക്തികളുടെ വിവരശേഖരണവും ഇന്റലിജൻസ് നടത്തുന്നുണ്ട്. കൂടാതെ ഇക്കാലത്തു നടന്ന ഭൂമി കൈമാറ്റങ്ങൾ,വലിയ ഇടപാടുകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.പത്ത് ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾ ആർ.ബി.ഐക്ക് കൈമാറുന്നതോടൊപ്പം പ്രാഥമിക സഹകരണസംഘങ്ങൾ വരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളും ഇതിനോടൊപ്പം ശേഖരിക്കുന്നുണ്ട്.അതേസമയം ചില വ്യവസായ ഗ്രൂപ്പുകൾ തങ്ങളുടെ പക്കലുള്ള പണം വിവിധ ആൾക്കാരുടെ പേരിൽ ചെറിയ നിക്ഷേപങ്ങളാക്കി മാറ്റുന്നുവെന്ന സൂചന ലഭിച്ചിരുന്നു.സഹകരണബാങ്കുകളിൽ വൻ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു ചൂണ്ടി കാട്ടി ബിജെപിയും രംഗത്തെത്തിയിരുന്നു.ഇതേ തുടർന്നാണ് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ വിവരം തേടാൻ സംസ്ഥാന ഇന്റലിജൻസ് തീരുമാനിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button