India

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ സൈനികാഭ്യാസം! ലക്ഷ്യമെന്ത്?

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ അഭ്യാസം ഒടുവില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ വരെ എത്തി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികാഭ്യാസം നടത്തിയതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പഞ്ചാബ് മേഖലയിലെ ബഹവല്‍പൂര്‍ പട്ടണത്തിലാണ് സൈനികാഭ്യാസം നടന്നത്. തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകളാണ് പാകിസ്ഥാന്‍ നടത്തുന്നതെന്നാണ് വിലയിരുത്തല്‍.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സൈനിക മേധാവിയും സൈനികാഭ്യാസം നിരീക്ഷിക്കാനെത്തിയതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുമായുള്ള ശത്രുത ദിവസം തോറും കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തരാകാനുള്ള പുറപ്പാടിലാണ് പാകിസ്ഥാന്‍. പാകിസ്ഥാന്‍ കര-വ്യോമസേനകള്‍ സംയുക്തമായാണ് അഭ്യാസം നടത്തിയത്.

കൂടാതെ, വ്യോമാഭ്യാസവും കാലാള്‍പടയുടെ പ്രകടനവും നടന്നു. പാക് സൈന്യത്തിന്റെ പോര്‍ വിമാനങ്ങളും ടാങ്കുകളും അഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക് സൈന്യത്തിന്റെ പ്രകടനം നടന്നതോടെ ഇന്ത്യന്‍ സൈന്യം ജാഗ്രതയിലാണ്. ഏതുനിമിഷവും തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button