NewsInternational

സൂപ്പര്‍ മൂണിന് മുകളില്‍ പറക്കും തളിക! വീഡിയോ പുറത്ത്

അരിസോണ: കഴിഞ്ഞ ദിവസം ഉണ്ടായ സൂപ്പര്‍ മൂണി’ന് മുകളിലൂടെ പറക്കും തളിക കടന്നു പോയതായി റിപ്പോർട്ട്.സൂപ്പര്‍മൂണിനെ നിരീക്ഷിക്കുമ്പോള്‍ അതിനു മുകളിലൂടെ പറക്കും തളിക പോലെയുള്ള രണ്ട് വസ്തുക്കള്‍ (UFO) കടന്നു പോകുകയായിരുന്നു.നെക്‌സര്‍ (NexStar 6se) ടെലസ്‌കോപ്പ് ഉപയോഗിച്ചാണ് സൂപ്പർ മൂണിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.സോണിയുടെ സിഎക്‌സ് 500 വി ഹാന്‍ഡി ക്യാം എച്ച്ഡി ഉപയോഗിച്ചാണ് വീഡിയോ എടുത്തത് എന്ന് ക്യാമറാമാന്‍ വിശദീകരിച്ചു. 5എക്‌സ് ഒപ്റ്റിക്കല്‍ സൂമും, 9 എം മാനുവല്‍ ഫോക്കസും, ടെലസ്‌കോപ്പിന് 38എക്‌സ് സൂം ലഭ്യമാക്കാനായി മാക്‌സ്‌വ്യൂ 40 ലെന്‍സ് എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത് .

അരിസോണയിലെ സര്‍പ്രൈസില്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.ചന്ദ്രനു നേരെ ക്യാമറ തിരിച്ച് സൂം ചെയ്ത് വച്ച ശേഷം താന്‍ പോയെന്നും ഈ സമയത്താണ് പറക്കും തളികകള്‍ കടന്ന് പോയത് എന്നും ക്യാമറാമാൻ പറയുന്നു.ഇത് പറക്കും തളികയാണെന്ന് നിരവധി വാനനിരീക്ഷകര്‍ വിശ്വസിക്കുന്നുണ്ട്. ചന്ദ്രന്റെ താഴെ ഇടതുഭാഗത്തുകൂടിയാണ് യുഎഫ്ഒ കടന്ന് പോയതെന്ന് ഒരാള്‍ പറഞ്ഞു. വീഡിയോയില്‍ ഉള്ളത് പോലെ തന്നെയുള്ള ദൃശ്യം താന്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടുവെന്നാണ് മറ്റൊരാള്‍ പറയുന്നത്. എന്നാല്‍ ഇവ ഹീലിയം ബലൂണുകളാണ് എന്ന വാദവുമുണ്ട്.

https://youtu.be/YWEF1uX5tyI

shortlink

Post Your Comments


Back to top button