NewsInternational

കിണറ്റില്‍ കൂട്ടകുഴിമാടം : കുഴിമാടം കണ്ടവര്‍ ഞെട്ടി

ഇര്‍ബില്‍: ഇറാഖില്‍ ഭീകരര്‍ കൂട്ടക്കൊലയ്ക്കിരയാക്കി കിണറ്റില്‍ തള്ളിയവരുടെ ശവശരീരങ്ങള്‍ കണ്ടെത്തി. മൊസൂളിനു സമീപത്തെ ഹമാം അല്‍ അലില്‍ നഗരത്തിലെ കിണറ്റിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്. 250ല്‍ അധികം പേരുടെ ശവശരീരങ്ങള്‍ ഇതില്‍ തള്ളിയിട്ടുണ്ടെന്ന് ഇറാക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണു കരുതപ്പെടുന്നതെന്ന് ഇറാക്കി ഫെഡറല്‍ പോലീസ് കമാന്‍ഡര്‍ ഫാരിസ് റദി അബ്ബാസ് അറിയിച്ചു.

ഈ മാസം ഏഴിന് ഇതേനഗരത്തില്‍തന്നെ 100ല്‍ അധികം പേരുടെ മൃതദേഹം അടക്കം ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. പത്തു ദിവസം മുമ്പാണ് പ്രദേശത്തിന്റെ നിയന്ത്രണം ഐഎസില്‍നിന്ന് ഇറാഖി സൈന്യം കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button