International

നിഗൂഢ ഗോത്ര വിഭാഗത്തെ കണ്ടെത്തി

പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപെട്ടു കഴിയുന്ന ആദിവാസി ഗോത്ര വിഭാഗത്തെ കണ്ടെത്തി. തീർത്തും കാടൻ രീതിയിൽ ജീവിക്കുന്ന ഗോത്ര വിഭാഗത്തിന്റെ ചിത്രങ്ങൾ ഒരു ഫോട്ടോ ഗ്രാഫർ ആമസോൺ വനാന്തരങ്ങൾക്കുള്ളിൽ നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്രയിലാണ്  ലഭിച്ചത്. ഏകദേശം 100 ൽ പരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു സമൂഹത്തെയാണ് കണ്ടെത്തിയത്. അല്പ വസ്ത്ര ധാരികളായി അമ്പും വില്ലുമായി പറന്നു പോകുന്ന ഹെലിക്കോപ്റ്ററിനെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന മനുഷ്യരുടെ കൂട്ടമാണ് ക്യാമറയിൽ പതിഞ്ഞത്. യാനോമാമി വിഭാഗത്തിൽ പെട്ട ജനങ്ങളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.

ഏകദേശം 22000 ൽ പരം യാനോമാമി ഗോത്ര മനുഷ്യർ ബ്രസീലിയൻ ഉൾക്കാടുകളിൽ ഉള്ളതായി കരുതുന്നു. എന്നാൽ ഒറ്റപ്പെട്ട ഒരു ഗോത്ര സമൂഹത്തെ ആദ്യമായാണ് കണ്ടു പിടിക്കുന്നത്. കൂട്ടമായി പ്രത്യേക രീതിയിൽ രൂപകൽപന ചെയ്ത വൃത്താകൃതിയിലുള്ള വാസസ്ഥലം നിർമ്മിച്ചാണ് ഇവരുടെ താമസം. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ഗോത്ര സമൂഹത്തെ ആമസോൺ വനാന്തരങ്ങളിൽ മുൻപും കണ്ടെത്തിയിട്ടുണ്ട്. ഉൾക്കാടുകളിൽ തീർത്തും ഒറ്റപ്പെട്ടു കഴിയുന്ന ഇക്കൂട്ടർ വേട്ടയാടിയാണ് ജീവിക്കുന്നതെന്ന് കരുതുന്നു.

shortlink

Post Your Comments


Back to top button